Latest NewsNewsIndia

മലയാളികളുടെ സുരക്ഷയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആശങ്കയ്ക്ക് മുതിർന്ന മാധ്യമ പ്രവർത്തകന്റെ കുറിക്കുകൊള്ളുന്ന പരാമർശം

ന്യൂഡല്‍ഹി: മലയാളികളുടെ സുരക്ഷയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആശങ്കയ്ക്ക് മുതിർന്ന മാധ്യമ പ്രവർത്തകന്റെ കുറിക്കുകൊള്ളുന്ന പരാമർശം. രാജ്യത്ത് മലയാളികള്‍ ഏറ്റവും അരക്ഷിതരായി കഴിയുന്നത് കേരളത്തിലാണെന്ന് ബിജെപി മുന്‍ എംപിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തരുണ്‍ വിജയ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയരുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും തരുണ്‍ വിജയ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി കത്തയച്ച സാഹചര്യത്തിലാണ് തരുണ്‍ വിജയ്യുടെ വിമര്‍ശനം. ഹരിയാനയില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മോദിക്ക് കത്തയച്ചത്.

പിണറായി വിജയന്റേത് കാപട്യം നിറഞ്ഞ ആശങ്കയാണെന്നും, സ്വന്തം സംസ്ഥാനത്ത് ജനത സുരക്ഷയില്ലാതെ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ച്‌ സര്‍ക്കാരിന് എതിരെ ശബ്ദമുയര്‍ത്തുന്നവരാണ് അരക്ഷിതരെന്നും തരുണ്‍ വിജയ് കൂട്ടിചേര്‍ത്തു. തരുണ്‍ വിജയ് സംസ്ഥാനത്തിന്റെ അവസ്ഥ വിശദീകരിച്ചത് കേരളത്തില്‍ അടുത്തിടെയുണ്ടായ വിവിധ അക്രമങ്ങളെ ഉദാഹരണമാക്കിയാണ്.
വ്യവസായ മുന്നേറ്റങ്ങളടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഹരിയാന ജനങ്ങളെ സംബന്ധിച്ച്‌ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button