ഒന്നിച്ച് അഭിനയിച്ച നടന്മാരില് തനിക്ക് എറെയിഷ്ടം പൃഥ്വിരാജിനെയാണെന്നു നടി മിയ പറയുന്നു. അനാര്‍ക്കലി, പാവാട എന്നീ സിനിമകളിലാണ്പൃഥ്വിക്കൊപ്പം മിയഅഭിനയിച്ചത്. ”അദ്ദേഹം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാണ്. ഒപ്പം അഭിനയിക്കുന്ന സിനിമയുടെ വിജയത്തിനായി അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. തന്‍്റെ റോളുകള്‍ ഭംഗിയായി ചെയ്യുന്നതിനൊപ്പം കൂടെ അഭിനയിക്കുന്നവരെയും അദ്ദേഹം സഹായിക്കാറുണ്ട്. സിനിമയുടെ മൊത്തത്തിലുള്ള ഒൗട്ട്പുട്ടിന് വേണ്ടി ശ്രമിക്കുന്നൊരു നടനാണ് അദ്ദേഹം.”
അനാര്‍ക്കലിയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച ഒരു തെറ്റ് തിരിത്താന്‍ പൃഥ്വി സഹായിച്ചുവെന്നു മിയ പറയുന്നു. ചിത്രത്തിന്റെ ഒരു രംഗത്ത് താഴേക്ക് നോക്കിയാണ് താന്‍ ഡയലോഗ് പറഞ്ഞത്. എന്നാല്‍ മുഖത്തോട് മുഖം നോക്കി സംസാരിച്ചാല്‍ നന്നായിരിക്കുമെന്ന് പൃഥ്വി പറഞ്ഞു. അതുപോലെതന്നെ സിനിമയുടെ ഡബ്ബിങ്ങിനിടയില്‍ ഒരു വാക്ക് ഞാന്‍ തെറ്റായിട്ടാണ് ഉച്ചരിച്ചത്. പൃഥ്വിരാജിന്റെ രംഗം അല്ലാഞ്ഞിട്ടും അദ്ദേഹം അത് തിരുത്തിയാല്‍ കുറച്ചുകൂടി നന്നാകുമെന്ന് പറഞ്ഞു. ഇങ്ങനെയുള്ള നടന്മാര് നമ്മുടെ നാട്ടില്‍ വളരെ കുറവാണെന്നും മിയ പറയുന്നു
Post Your Comments