മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗവുമായി ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ട്രാക്കിലെത്തുന്നു. ഈ ഹൈസ്പീഡ് ട്രെയിന്‍ സഞ്ചരിക്കുക
ബെയ്ജിങില്‍ നിന്നു ഷാംഗ്ഹായിലേക്കാണ്. സര്‍വീസിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും ചൈന റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
സെപ്റ്റംബര്‍ 21 മുതല്‍ ദിവസേനയുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. 350 മുതല്‍ 400 കിലോമീറ്ററായിരിക്കും ട്രെയിന്റെ വേഗം. ബുള്ളറ്റ് ട്രെയിന്റെ മോഡലിലാണ് പുതിയ ട്രെയിനിന്റെ രൂപകല്‍പ്പനയും
നേരത്തെ ചൈനയില്‍ സര്‍വ്വീസ് നടത്തിയിരുന്ന ട്രെയിനിന് മണിക്കൂറില്‍ 300 കിലോമീറ്ററായിരുന്നു വേഗത. എന്നാല്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 40 പേര്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് ആ സര്‍വ്വീസ് നിര്‍ത്തുകയുമായിരുന്നു. നേരത്തെയുണ്ടായിരുന്ന ഹൈ സ്പീഡ് ട്രെയിനില്‍ നിന്നും വ്യത്യസ്തമായി ബെയ്ജിംഗ് മുതല്‍ ഷാഗായ് വരെയുള്ള യാത്രാസമയം ഒരു മണിക്കൂര്‍ കുറയുമെന്നതാണ് പുതിയ ട്രെയിനിന്റെ പ്രത്യേകത.
.
Post Your Comments