Latest NewsInternational

സൗദിയില്‍ എന്‍ജിനീയറിങ്​ വിസയിലല്ലാത്തവര്‍ക്ക്​ ഈ തൊഴിലിന് നിയന്ത്രണം.

ദമാം: സൗദിയില്‍ എന്‍ജിനീയറിങ്​ വിസയിലല്ലാത്തവര്‍ക്ക്​ ഇനി എന്‍ജിനീയറിങ് ജോലിയില്‍ തുടരാന്‍ കഴിയില്ല സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇതര പ്രഫഷനുകളില്‍ നിന്ന് എന്‍ജിനീയര്‍ ജോലിയിലേക്കുള്ള മാറ്റം തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചതി​​െന്‍റ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നൂറുകണക്കിന് വിദേശികളെ പുതിയ നിര്‍ദേശം ബാധിക്കും. ഇത് നടപ്പിലാവുന്നതോടെ സ്വദേശികള്‍ക്ക്​ ജോലി സാധ്യത കൂടുമെന്നും കൗണ്‍സില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇഖാമയില്‍ എന്‍ജിനീയര്‍ പ്രഫഷന്‍ രേഖപ്പെടുത്താത്ത എന്‍ജിനീയര്‍മാരെ മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിടണമെന്ന്​ തൊഴിലുടമകളോട് കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് കഴിഞ്ഞ ദിവസം വ്യവസായികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്.പുതിയ എന്‍ജിനീയര്‍മാരെ കൊണ്ടുവരാനുള്ള പരിഷ്കരിച്ച മാര്‍ഗരേഖ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കൗണ്‍സില്‍ അറിയിച്ചു. ഇന്ത്യയില്‍നിന്ന് ( കേരളത്തില്‍ നിന്ന് പ്രത്യേകിച്ച്‌​) നിരവധി എന്‍ജിനിയറിങ്​ ബിരുദ ധാരികളാണ് മറ്റു തൊഴില്‍ വിസയില്‍ വന്ന് ഭാഗ്യം പരീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button