Latest NewsNewsInternational

ഐ.എസിന്റെ ലക്ഷ്യം യൂറോപ്പ് : ഭീകരാക്രമണഭീതിയില്‍ യൂറോപ്പ്

 

മോസ്‌കോ/ഹെല്‍സിങ്കി: ഐ.എസ് ലക്ഷ്യമിട്ടിരിക്കുന്നത് യൂറോപ്പിനെയാണെന്നാണ് ഈയടുത്ത് നടന്ന ആക്രമണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ അക്രമി രണ്ടുപേരെ കുത്തിക്കൊലപ്പടുത്തിയതിനു പിന്നാലെ, റഷ്യയിലും സമാനരീതിയില്‍ ആക്രമണം. വടക്കുകിഴക്കന്‍ നഗരമായ സുര്‍ഗുതില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.
രണ്ടുപേരുടെ നില ഗുരുതരമാണ്. കത്തിയുമായെത്തിയ അക്രമി നടന്നുപോകുന്നവരെ കുത്തുകയായിരുന്നു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റു.

നാട്ടുകാരനായ ഇരുപത്തിമൂന്നുകാരനാണ് അക്രമിയെന്ന് അറിയിച്ച അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. സംഭവം ഭീകരാക്രമണമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. അക്രമിക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന സംശയത്തിലാണ് ഇവര്‍.

വെള്ളിയാഴ്ച ഫിന്‍ലന്‍ഡില്‍ രണ്ട് സ്ത്രീകളെ കുത്തിക്കൊന്ന സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. പതിനെട്ടുകാരനായ മൊറോക്കന്‍ വംശജനാണ് അക്രമി. 2016-ന്റെ തുടക്കത്തില്‍ മൊറോക്കോയില്‍ നിന്നെത്തിയ അഭയാര്‍ഥിയാണ്.

സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്നും പരിക്കേറ്റ പുരുഷന്‍മാര്‍ ഇയാളെ തടയാനെത്തിയവരാണെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ വെടിയേറ്റ അക്രമി ഇപ്പോള്‍ ചികിത്സയിലാണ്. രാത്രി വൈകി നഗരത്തില്‍ അപ്പാര്‍ട്‌മെന്റില്‍ നടത്തിയ തിരച്ചിലില്‍ അഞ്ചുപേരെക്കൂടി പോലീസ് പിടികൂടി.

ബാഴ്‌സലോണ ഭീകരാക്രമണത്തിന്റേയും ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
ക്രാംബില്‍സില്‍ നടന്ന സമാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്‌സ് (ഐ.എസ്.) ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെ ജനത്തിനിടയിലേക്ക് കാറോടിച്ചുകയറ്റിയ അഞ്ചുപേരേയും പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതിലൊരാളായ മൂസ ഔകബീര്‍, ബാഴ്‌സലോണ ആക്രമണത്തില്‍ പിടിയിലായ ഡ്രിസ് ഔകബീറിന്റെ സഹോദരനാണ്. ഇവരും മൊറോക്കന്‍ വംശജരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button