മുംബൈ: റെഡ്മി നോട്ട് 4 സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചതിൽ ഷവോമിയുടെ വിശദീകരണവുമായി രംഗത്ത്. ഫോണിനുമേൽ അമിത സമ്മർദമുണ്ടായതാണ് പൊട്ടിത്തെറിക്കു കാരണമെന്നാണ് ഷവോമി പറയുന്നത്. ഇത് ആദ്യഘട്ട അന്വേഷണത്തിൽ നിന്നും വ്യക്തമായിയെന്ന് കമ്പനി അറിയിച്ചു. അമിത സമ്മർദം കാരണം ഫോണിന്റെ പുറംകവറും ബാറ്ററിയും വളഞ്ഞെു. ഇതിനും പുറമെ സ്ക്രീൻ ഒടിഞ്ഞു. ഇതാണ് തീപിടിത്തമുണ്ടാനുള്ള കാരണമെന്നാണ് ഷവോമി നൽകുന്ന വിശദീകരണം .
ഷവോമിയുടെ റെഡ്മി നോട്ട് 4 സ്മാർട്ട് ഫോണുകളിൽ മറ്റ് ചാർജറുകൾ ഉപയോഗിക്കരുത്. റെഡ്മി നോട്ട് 4 ചാർജറുകൾ മാത്രമേ ഉപയോഗിക്കാവൂ. അംഗീകൃത സാങ്കേതിക വിദഗ്ധനെ കൊണ്ടല്ലാതെ സ്വയം ഫോണ്‍ തുറക്കാൻ പാടില്ല. ഇൻബിൽറ്റ് ബാറ്ററി സ്വയം മാറ്റാനോ, ഡിവൈസിനുമേൽ അമിത സമ്മർദം ചെലുത്താനോ പാടില്ലെന്നും ഷവോമി അറിയിച്ചു. ഫോണ്‍ പാന്റ്സിന്റെ പോക്കറ്റിലിട്ട് വാഹനമോടിക്കുന്പോൾ ഫോണിൽ കൂടുതൽ സമ്മർദമുണ്ടാകുമെന്നും ഇത് തുടർന്നും അപകടത്തിനു സാധ്യത വഴിവച്ചേക്കാമെന്നും ഷവോമി മുന്നറിയിപ്പിൽ പറയുന്നു.
അടുത്തിടെ, ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽ പുതുതായി വാങ്ങിയ റെഡ്മി നോട്ട് 4 സ്മാർട്ഫോണ്‍ പാന്റ്സിന്റെ പോക്കറ്റിൽക്കിടക്കെ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അപകടത്തിനിരയായ ഭാവന സൂര്യകിരണ്‍ എന്ന യുവാവിനു തുടയിൽ പൊള്ളലേറ്റു. ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി.
Post Your Comments