കൊച്ചി : ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പാലക്കാട് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തുന്നതിനെതിരെ കേസെടുത്താൽ അത് നിലനിൽക്കില്ലെന്ന് അഡ്വക്കേറ്റ് രാം കുമാർ. സ്കൂളിനെതിരെയും കേസെടുക്കാൻ കഴിയില്ല. ഇനി ഇത് മറികടന്നു കേസെടുത്താൽ ഹൈ കോടതിക്കെതിരെ കേസെടുക്കേണ്ടി വരുമെന്നും രാം കുമാർ പറഞ്ഞു.
“ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തിൽ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റാണ് പതാക ഉയർത്തിയത് . താൻ പ്രസിഡന്റായിരിക്കുമ്പോൾ രണ്ട് പ്രാവശ്യം പതാക ഉയർത്തിയിട്ടുണ്ട് . അങ്ങനെയെങ്കിൽ മുൻകാല പ്രാബല്യത്തോടെ തനിക്കെതിരെ കേസെടുക്കേണ്ടി വരും. ഹൈക്കോടതിക്കെതിരേയും കേസെടുക്കണം.” അഡ്വക്കറ്റ് രാം കുമാർ ഒരു ചാനലിനോട് വെളിപ്പെടുത്തി.
മോഹൻ ഭാഗവതിനെതിരെ കേസെടുത്താൽ കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെയും കേസെടുക്കേണ്ടി വരും. കേസെടുത്താൽ ഒരു തരത്തിലും നിലനിൽക്കുന്നതല്ലെന്നും രാം കുമാർ പറഞ്ഞു.
Post Your Comments