റിപ്പ്ബ്ലിക് ചാനല്‍ വീണ്ടും റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ചു. ചാനലിന്റെ റേറ്റിങ് 1.6ലേയ്ക്ക് താഴ്ന്നിരുന്നു. ഇതോടെയാണ് ഓപ്ഷന്‍ പിന്‍വലിച്ച് ചാനല്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തെ ദേശീയ തലത്തില്‍ ഏറ്റവും മോശവും വികസന രഹിതവുമായ സംസ്ഥാനമായി ചിത്രീകരിക്കാനുള്ള അര്‍ണബ് ഗോസ്വാമിയുടെയും ചാനലിന്റെയും ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി തുടങ്ങിയതാണ് മലയാളികള്‍.
കേരളത്തെ കലാപവും, വികസന രഹിതവും, സുരക്ഷിതവുമല്ലാത്ത സംസ്ഥാനമെന്ന നിലയിലാണ് ചര്‍ച്ചകളില്‍ ചിത്രീകരിച്ച് തുടങ്ങിയത്. ഇതോടെ മലയാളികള്‍ റിവ്യു ഓപ്ഷനുകളില്‍ പൊങ്കാല ഇടാൻ തുടങ്ങി. വ്യാജ അക്കൗണ്ടുകളില്‍ നിന്നും ഇതിനെ തടയാന്‍ പ്രത്യേക ഏജന്‍സികളെ വെച്ചും റേറ്റിങ് ഉയര്‍ത്താന്‍ ശ്രമിച്ചു. വണ്‍ സ്റ്റാര്‍ നല്‍കിയ റിവ്യു ഓപ്ഷനുകള്‍ മായ്ച്ചു കളഞ്ഞും പ്രതിരോധിച്ചെങ്കിലും ഇതെല്ലാം പൊളിയുകയായിരുന്നു.
ഫെയ്‌സ്ബുക്ക് നേരിട്ട് തന്നെ ഇടയ്ക്ക് റിവ്യൂ ഓപ്ഷനില്‍ ചാനല്‍ കൃത്രിമത്വം കാണിച്ചെന്ന് വ്യക്തമാക്കിയതോടെ മലയാളികളുടെ ആക്രമണം വര്‍ദ്ധിച്ചു. ഇന്ത്യയിലാകെ ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തെ മോശമാക്കി കാണിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
Post Your Comments