KeralaNews

എയര്‍ കംപ്രസറിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: എയര്‍ കംപ്രസറിനുള്ളില്‍ 346 ഗ്രാം സ്വര്‍ണം സിലിണ്ടര്‍ രൂപത്തിലാക്കി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്.

കസ്റ്റംസ് പരിശോധനയ്ക്കെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് സ്വർണം കണ്ടെത്തുകയുമായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ എന്‍ജിനിയര്‍മാരെത്തിയാണ് കംപ്രസര്‍ പൊട്ടിച്ച് സ്വര്‍ണം പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button