Latest NewsLife Style

വിറ്റാമിന്‍ ഡിയുടെ അഭാവം : പ്രശ്‌നം ഗുരുതരം

പലതരം വൈറ്റമിനുകളുടെ സന്തുലിതമായ ഒരു ശൈലിയാണ് നമ്മുടെ ദൈനംദിന ആരോഗ്യ ശൈലിയെ നിയന്ത്രിക്കുന്നത്. ഭക്ഷണക്രമത്തിലെ മോശം രീതികളാണ് വൈറ്റമിനുകളുടെ അളവിനെ സാധാരണ സ്വാധീനിക്കാറ്. മാറിയ ജീവിത ശൈലിയും വൈറ്റമിന്‍ ഡഫിഷന്‍സിയിലേക്ക് നയിക്കും. വൈറ്റമിന്‍ എ, ബി, സി തുടങ്ങിയവയുടെയെല്ലാം അളവ് കുറയുന്നത് ശരീരത്തെ ബാധിക്കുമെങ്കിലും ഏറ്റവും വലിയ വില്ലനായി സമീപകാലത്ത് മാറിയിരിക്കുന്നത് വൈറ്റമിന്‍ ഡി ആണ്.

ശരീര വേദന, മുടികൊഴിച്ചില്‍, തുടങ്ങി പല അസുഖങ്ങള്‍ക്കും ഇപ്പോള്‍ കണ്ടെത്തുന്ന പ്രധാന കാരണം വൈറ്റമിന്‍ ഡിയുടെ കുറവാണ്. വൈറ്റമിന്‍ ഡി ശരീരത്തിന് ഒഴിവാക്കാനാവാത്ത ഒന്നാണ്. ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ 30 നാനോഗ്രാം വൈറ്റമിന്‍ ഡി ഉണ്ടാകണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ മരണസാധ്യത കൂടുമെന്നാണ് പുതിയ കണ്ടെത്തല്‍. വൈറ്റമിന്‍ ഡി കുറയുന്നത് ഹൃദ്രോഗം, അര്‍ബുദം, എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ അത് രക്തസമ്മര്‍ദ്ദത്തെയും ഇന്‍സുലിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയും ബാധിക്കും. മത്സ്യം, പാല്‍, ക്രീം, ചീസ് എന്നിവയില്‍ ധാരാളമായി വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വൈറ്റമിന്‍ ഡി ഡെഫിഷന്‍സിയിലേക്ക് പോയാല്‍ പിന്നെ അത് പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു മാര്‍ഗം വെയില്‍ കൊള്ളുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button