കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെക്കുറിച്ച് നാം പണ്ടുതൊട്ടേ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, ആ ചര്‍ച്ചകളിലൂടെ ആര്‍ക്കാണ് നേട്ടം കിട്ടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദുരിതം അനുഭവിക്കുന്ന അവര്‍ വീണ്ടും സമരമുഖത്തേയ്ക്ക് ഇറങ്ങുകയാണ്. ഈ മാസം ഒന്‍പതിന് കാസര്‍കോഡ് കളക്ട്രേറ്റിലേയ്ക്ക് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി മാര്‍ച്ച് നടത്തും. നേരത്തെ, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കാത്ത സാഹചര്യത്തിലാണ് ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭ പാതയിലേയ്ക്കിറങ്ങുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അനുവദിച്ച സാമ്പത്തികസഹായം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ വിതരണം ചെയ്തിട്ടില്ല. ദുരിതബാധിതരുടെ കടബാധ്യത എഴുതിതള്ളുമെന്ന സര്‍ക്കാരിന്റെ ഉറപ്പും ജലരേഖയായി. മാത്രമല്ല, സൗജന്യ റേഷനും ഇപ്പോള്‍ കിട്ടുന്നില്ല. സഹായത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ മുഴുവന്‍ ദുരിതബാധിതരെയുംഉള്‍പ്പെടുത്താത്തത് മറ്റൊരു പ്രധാന കാര്യമാണ്. നെഞ്ചന്‍പറമ്പില്‍ കുഴിച്ചിട്ട എന്‍ഡോസള്‍ഫാന്‍ നശിപ്പിച്ചുകളയുമെന്ന സര്‍ക്കാരിന്റെ ഉറപ്പും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി വീണ്ടും സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 2013ല്‍ ഇതേ ആവശ്യം ഉന്നയിച്ച് ദുരിത ബാധിതര്‍ സമരം നടത്തിയിരുന്നു. അന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളാണ് ഇതുവരെയും പാലിക്കപ്പെടാതെ തുടരുന്നത്.
Post Your Comments