Latest NewsNewsInternational

അന്ത്യശാസനവുമായി ചൈന : ഇന്ത്യക്കെതിരെ ചൈന യുദ്ധത്തിന് തയ്യാറെടുക്കുന്നു

 

ബെയ്ജിങ് : ഇന്ത്യ ഒരാഴ്ചയിക്കുള്ളില്‍ ദോക് ലായില്‍ നിന്ന് സൈനികരെ പിന്‍വലിയ്ക്കണമെന്ന് ചൈനയുടെ അന്ത്യശാസനം. സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിക്കു തയാറായേക്കുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദോക് ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചൈനയുടെ ഭാഗത്തുനിന്നും സൈനിക നടപടിയുണ്ടാകുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് പറയുന്നത്. ഇത്തരമൊരു നീക്കമുണ്ടായില്‍ അത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് പത്രത്തിന്റെ എഡിറ്റോറിയലിലുള്ളത്. മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്കു തള്ളിവിടുകയാണെന്നാണ് ആരോപണം. മോദി സ്വന്തം ജനങ്ങളോടു നുണ പറയുകയാണ്. സൈനിക ശക്തിയില്‍ ചൈന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ പറയുന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നയതന്ത്രതലത്തില്‍ പരിഹരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

ദോക് ലാ മേഖലയില്‍ ചൈന ചൈനയുടേതെന്നും ഭൂട്ടാന്‍ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി-പിഎല്‍എ) റോഡ് നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. റോഡ് നിര്‍മാണത്തില്‍നിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന തയാറായില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ജൂണ്‍ 16നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഉടലെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button