ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്നം തീര്‍ക്കാനാകാത്തത് അജിത് ഡോവല്‍ കാരണമെന്ന് ചൈന. അജിത് ഡോവല്‍ കൗശലക്കാരനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോവല്‍ അതിര്‍ത്തി പ്രശ്നം തീര്ക്കാനാഗ്രഹിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഡോക്ലാമിലെ ഇന്ത്യന്‍ നീക്കത്തിനു പിന്നില്‍ ഡോവലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ സൈന്യം പിന്മാറാതെ ചൈന ചര്‍ച്ചയ്ക്ക് നില്‍ക്കേണ്ടതില്ലെന്നും പത്ര മുഖപ്രസംഗം പറയുന്നു. ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിനായി ഡോവല്‍ ചൈനയിലെത്തുന്നതിനു തൊട്ടു മുന്‍പാണ് ചൈനീസ് മാദ്ധ്യമത്തിന്റെ പരാമര്‍ശം. ജൂലൈ 27 -28 തീയതികളിലാണ് സമ്മേളനം.
കഴിഞ്ഞ ജൂണ്‍ 16 നാണ് ഭൂട്ടാന്- ചൈന അതിര്‍ത്തിയിലെ ഡോക്ലാമില് ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കാന്‍ എത്തിയത്. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബന്ധം തകരാറിലാക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.
Post Your Comments