ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഒരു ആശയത്തെ മാത്രം പിന്തുടരുന്നവര്‍ക്ക് ഉറച്ച തീരുമാനം എടുക്കാന്‍ സാധിക്കുമെന്നും അല്ലാത്തവര്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്നും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മീരാകുമാറിനെ പിന്തുണക്കില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
Post Your Comments