ദില്ലി: ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാംനാഥ് കോവിന്ദ് രാജിവെച്ചു. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് ബിഹാറിന്റെ അധികച്ചുമതല നൽകി. എൻ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് രാംനാഥ് കോവിന്ദ് രാജിവെച്ചത്.രാംനാഥിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.രാംനാഥ് കോവിന്ദ് 1994 മുതല്‍ 2006 വരെ രാജ്യസഭാംഗമായിരുന്നു.ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് രാംനാഥ്.
ഇലക്ട്രല്‍ കോളേജില്‍ ആവശ്യത്തിന് വോട്ടുകള്‍ ഉള്ളതുകൊണ്ട് തന്നെ കോവിന്ദിന്റെ വിജയവും ഉറപ്പാണ്. ബിഹാര്‍ ഗവര്‍ണറായ റാം നാഥ് കോവിന്ദിനെ ജനതാദള്‍ (യു) നേതാവ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സന്ദര്‍ശിച്ച് ആശംസയറിയിച്ചു.രാംനാഥ് കോവിന്ദ് ഈ മാസം 23 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 20ന് ഫലം പ്രഖ്യാപിക്കും.
Post Your Comments