Latest NewsNewsSports

പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദിനെ ട്രോളര്‍മാരില്‍ നിന്ന് രക്ഷിച്ച് ഇന്ത്യക്കാര്‍ : നന്ദി അറിയിച്ച് പാകിസ്ഥാന്‍ ജനതയും

 

ന്യൂഡല്‍ഹി : രാജ്യങ്ങള്‍ തമ്മിലായാലും ക്രിക്കറ്റിന്റെ പേരിലായാലും ഇന്ത്യയും പാകിസ്ഥാനു ബന്ധവൈരികളാണ്. എന്നാല്‍ ഇവിടെ ഒരു രസകരമായ സംഭവമാണ് ഉണ്ടായത്. ട്രോളന്മാരില്‍ നിന്നും പാക് ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദിനെ ഇന്ത്യക്കാര്‍ രക്ഷിച്ച സംഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഇംഗ്ലീഷില്‍ സംസാരിക്കുന്നതില്‍ അത്ര വിദഗ്ധനൊന്നും അല്ല പാക് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റന്മാരും അങ്ങനെയൊക്കെ തന്നെയായിരുന്നു. മുന്‍പ് ഇന്‍സമാം ഉള്‍ ഹഖ് പോലുള്ള ക്യാപ്റ്റന്മാര്‍ ഹിന്ദിയില്‍ അല്ലാതെ സംസാരിക്കാറില്ല. അത്തരത്തില്‍ ഇംഗ്ലണ്ടിലെ പത്ര സമ്മേളനത്തില്‍ എത്തിയ സര്‍ഫാസ് കുടുങ്ങി.

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പത്ര പ്രതിനിധികള്‍ നിറഞ്ഞ വേദിയിലും ചോദ്യങ്ങള്‍ എല്ലാം ഇംഗ്ലീഷില്‍. ഈ സമയം മൈക്കുകള്‍ ഓണ്‍ ആണ് എന്ന് അറിയാതെ ഇതെന്താ എല്ലാവരും ഇംഗ്ലീഷില്‍ ചോദിക്കുന്നത് എന്ന് സര്‍ഫാസ് ആത്മഗതം ചെയ്തു. ഈ വീഡിയോ വൈറലാകുകയും ചെയ്തു.  ഇത് ചില ഇന്ത്യന്‍ ട്രോള്‍ പേജുകളില്‍ ട്രോള്‍ വീഡിയോയായി എത്തി.

സര്‍ഫാസിനെ പരിഹസിക്കാന്‍ അയാള്‍ എന്ത് ചെയ്തുവെന്ന് ചോദിച്ച് ഇന്ത്യക്കാര്‍ തന്നെ രംഗത്ത് എത്തി. ഭാഷ കഴിവ് ഒരു നല്ല വ്യക്തിയുടെ കഴിവ് കേടല്ലെന്ന് അഭിപ്രായപ്പെട്ട പലരും ഇന്ത്യക്കാരായിരുന്നു. ഇന്ത്യക്കാരുടെ പാക് ക്യാപ്റ്റനോടുള്ള കരുതലില്‍ പാകിസ്ഥാന്‍കാര്‍ നന്ദി അറിയിക്കുന്നതും പേജില്‍ കാണാം, ചില പേജുകള്‍ ഇതോടെ പോസ്റ്റുകള്‍ പിന്‍വലിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button