KeralaNattuvarthaLatest NewsNewsIndia

‘കോണ്ടത്തിൽ കുടുങ്ങിപ്പോയ പിശാച്, എന്റെ പിശാചേ, നിനക്ക് ഈ ഗതി വന്നല്ലോ’: മതപണ്ഡിതനെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബിസ്മി ചൊല്ലിയില്ലെങ്കിൽ പിശാച് അകത്തു കയറുമെന്ന മതപണ്ഡിതന്റെ പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. ഉള്ളിൽ കടക്കാൻ വന്നു കോണ്ടത്തിൽ കുടുങ്ങിപ്പോയ പിശാച് എന്നാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ച പണ്ഡിതന്റെ പരാമർശങ്ങൾക്കെതിരെയാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

Also Read:കെല്‍ട്രോണിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെറുതെ അല്ല നാട്ടിൽ മൊത്തം കൊലപാതകങ്ങളും പീഡനങ്ങളും വർഗീയതയും, പിശാച് കൂടെ കൂടിക്കാണും. ഇനി എല്ലാരും ബിസ്മി ചെല്ലിക്കോ, ഇന്നാലും എന്റെ പിശാചേ, നിനക്ക് ഈ ഗതി വന്നതിൽ സങ്കടം ഉണ്ട് ട്ടോ, നല്ല നേരത്ത് ബിസ്മി ചൊല്ലിക്കൊണ്ടിരുന്നാൽ ഉള്ള മൂഡ് പോയി കിട്ടും, ഇങ്ങനെ വിവിധ തരം കമന്റുകളിലൂടെയാണ് ഈ വിഷയത്തെ സാമൂഹ്യമാധ്യമങ്ങൾ വഴി ആളുകൾ കൈകാര്യം ചെയ്യുന്നത്.

അതേസമയം, പണ്ഡിതന്റെ വാക്കുകളെ അനുകൂലിച്ചും പലരും രംഗത്തു വന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും അതിനെ അനുകൂലിക്കുന്നുവെന്നും പലരും പരസ്യമായി തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button