മോസ്കോ•ലോകമെമ്പാടുമുള്ള കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന ‘ബ്ലൂ വെയ്ല്’ ഓണ്‍ലൈന്‍ ഗെയിമിന്റെ സൃഷ്ടാവിനെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇല്യ സിദോറോവ് എന്ന 26 കാരനാണ് പിടിയിലായാതെന്ന് ടെലഗ്രാഫും ഡെയിലി മെയിലും റിപ്പോര്‍ട്ട് ചെയ്യ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്.
50 ഓളം ടാസ്ക്കുകള് അടങ്ങിയതാണ് ബ്ലൂ വെയ്ല് എന്ന ഓണ്‍ലൈന്‍ ഗെയിം. ഒരിക്കല്‍ കളിച്ചുകഴിഞ്ഞാല്‍ പിന്നീട് പിന്മാറാന് കഴിയില്ല. അവസാനത്തെ ടാസ്കില് കളിക്കുന്നവരോട് ആത്മഹത്യ ചെയ്യാനാണ് ആവശ്യപ്പെടുക. ഇത്തരത്തില്‍ നിരവധി പേരാണ് ഈ ഗെയിമിന്റെ കെണിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയാതെ ജീവനൊടുക്കിയത്.
Post Your Comments