KeralaLatest NewsNews

മഴയത്ത് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ്

പാലക്കാട്: മഴയത്ത് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ്. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചതോടെയാണ് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ചാറ്റല്‍ മഴ പെയ്യുമ്പോഴും അമിത വേഗത്തില്‍ വാഹനമോടിച്ച്‌ സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാര്‍ അപകടമുണ്ടാക്കുന്നുവെന്നാണ് പോലീസ് പറയുന്നത്.

അതിനാല്‍ മഴ പെയ്യുമ്പോള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ നിര്‍ബന്ധമായും റെയിന്‍ കോട്ട് ധരിച്ച്‌ വാഹനമോടിക്കണമെന്നും, കോട്ട് ഇല്ലെങ്കില്‍ വാഹനം നിര്‍ത്തി മഴ മാറിയതിന് ശേഷം യാത്ര തുടരണമെന്നുമാണ് പോലീസിന്റെ നിര്‍ദേശം. മഴയില്‍ നിന്നു രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ ഇരുചക്രവാഹനക്കാര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച്‌ അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് പോലീസ് പരിശോധന കര്‍ശനമാക്കുന്നത്.

കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിലുള്ള അഞ്ച് അപകടങ്ങളാണ് നഗരത്തിലുണ്ടായത്. മഴ കൊള്ളാതിരിക്കാന്‍ ഒരിക്കലും കുട നിവര്‍ത്തി ബൈക്കില്‍ സഞ്ചരിക്കരുതെന്നും പോലീസ് അറിയിച്ചു. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. കൂടാതെ മഴക്കാലത്ത് ഇരുചക്രവാഹനങ്ങളുടെ ബ്രേക്ക്, ടയര്‍ എന്നിവയുടെ കാര്യക്ഷമത പരിശോധിക്കണമെന്നും പോലീസിന്റെ നിര്‍ദേശമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button