മനില: ഫിലിപ്പീൻസിലെ കാസിനോയിൽ നടന്ന വെടിവയ്പ്പിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. ഫിലിപ്പീൻസുകാരനായ ജെസ്സി ജാവിയർ കാർലോസാണ് ആക്രമണം നടത്തിയത്.
” കാർലോസ് ഭീകരവാദിയല്ലയെന്നും കാസിനോയിൽ നടന്നു വന്നിരുന്ന ചൂതാട്ടത്തിൽ വലിയ നഷ്ട്ടം സംഭവിച്ചിരുന്നു അതിനാൽ കാസിനോ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നുവെന്നും”. മലിന പോലീസ് മേധാവി ഓസ്കാർ അൽബയൽദെ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ കാസിനോയിൽ വെടിവയ്പ്പുണ്ടാകുന്നത്. ആക്രമണത്തിൽ 37 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ ഭീകരരാണെന്ന് സംശയിച്ചിരുന്നെങ്കിലും തുടരന്വേഷണത്തില്‍ കാർലോസിനെ പോലീസ് പിടികൂടുകയായിരുന്നു.
Post Your Comments