കോഴിക്കോട് : കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. കോഴിക്കോട് വലിയങ്ങാടിയിലെ ലോഡ്ജില്‍ മൂന്നുകോടി രൂപയുടെ ലഹരിമരുന്നാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഓപിയം, ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയതെന്നും,ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ആഷിഖിനെ അറസ്റ്റ് ചെയ്തതായും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments