തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയും കെ ബി ഗണേഷ് കുമാറും തമ്മിൽ വീണ്ടും തർക്കം. പാർട്ടി അണികളിലേക്കും കൂടി ഇത് വ്യാപിച്ചതോടെ കേരളം കൊണ്ഗ്രെസ്സ് ബി പിളർപ്പിന്റെ വക്കിലായി.പിള്ള കാബിനറ്റ് പദവിയോടെ മുന്നോക്കവിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെ പാര്‍ട്ടിക്ക് ആകെയുള്ള ഒരു മന്ത്രിസ്ഥാനം എന്നെന്നേക്കുമായി നഷ്ടമായെന്ന വികാരമാണു ഗണേഷ് അനുകൂലികളുടേത്.
പ്രത്യേക ക്ഷണം ഉണ്ടായിട്ടും നോട്ടീസിൽ പേരടിച്ചു വന്നിട്ടും ഗണേഷ് സർക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങളിൽ നിന്ന് വിട്ടു നിന്നതു ഇതിലുള്ള പ്രതിഷേധമാണെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ഇന്നലെ ആർ ബാലകൃഷ്ണപിള്ള മുന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ നിന്നും ഗണേഷ് വിട്ടു നിന്നതു ശ്രദ്ധേയമായി.യുഡിഎഫിൽ നിന്ന് എൽ ഡി എഫിലേക്ക് വന്നു തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ഗണേഷ് മന്ത്രിസ്ഥാനം പ്രതീക്ഷിച്ചതാണ്.
എന്നാൽ അച്ഛൻ ക്യാബിനറ്റ് പദവിയോടെയുള്ള പദവി സ്വന്തമാക്കിയതോടെ ആ വഴി അടയുകയായിരുന്നു.പാർട്ടി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പിള്ള വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തിരുന്നു. ഇതോടെ അച്ഛനും മകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വളരുകയും ചെയ്തു. കൂടാതെ ഗണേഷ് യു ഡി എഫുമായി അടുക്കുന്നതായി വാർത്ത വരികയും ചെയ്യുന്നുണ്ട്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഗണേഷ് യുഡിഎഫിനൊപ്പം മത്സരിക്കാനാണ് തീരുമാനം എന്നാണു ഗണേഷ് വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ.
ഇതിന്റെ മുന്നോടിയായി ഗണേഷ് കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ സ്റ്റാഫ് അംഗങ്ങള്‍ നേരത്തേ ഗണേഷിനെതിരേ നല്‍കിയ മാനനഷ്ടക്കേസുകള്‍ പിന്‍വലിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ഗണേഷും പിൻവാങ്ങി.ഏതായാലും ഗണേഷ് വിഭാഗത്തിന്റെ അതൃപ്തി ഒരു പിളർപ്പിലേക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments