തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വി ടി ബല്‍റാം എംഎല്‍എയ്ക്ക് ചുട്ടമറുപടിയുമായി ജനങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ പരാമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തങ്ങളുടെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെക്കുറിച്ച് പരിഹസിച്ച് കമന്റുകള്‍ നിറഞ്ഞത്.
‘ഡാ മലരേ, കാളേടെ മോനേ ഈ നാട്ടില്‍ എല്ലാവര്ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്’ എന്നാണ് ബല്‍റാം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്.
പോസ്റ്റുചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഇതിന് ചുട്ട മറുപടിയുമായി ജനങ്ങള്‍ ബല്‍റാമിനെ പരിഹസിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പശുവും പശുക്കിടാവുമെന്ന ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇന്ദിരാഗാന്ധിയുടെ ചിത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബല്‍റാമിന് ജനങ്ങള്‍ മറുപടി കൊടുത്തത്.
അന്ന് നിങ്ങള്‍ക്ക് ഇവ വിശുദ്ധജീവികളായിരുന്നുവെങ്കില് ഇപ്പോള്‍ ഇതിനെ എതിര്‍ക്കുന്നതെന്തിന് എന്നായിരുന്നു കൊച്ചുകുട്ടികള്‍പോലും ചോദിച്ചത്. പഴയകാല തെരഞ്ഞടെുപ്പ് ചിത്രങ്ങള്‍പോലും തപ്പിയെടുുകൊണ്ടായിരുന്നു ബലറാമിന് ജനങ്ങള്‍ മറുപടി നല്‍കിയത്. പരിഹാസങ്ങളും ആക്ഷേപങ്ങളും തെറിവിളികളും നിറഞ്ഞതോടെ ഇവയിൽനിന്നും ഓടിയൊളിക്കുകയായിരുന്നു ബൽറാം.
Post Your Comments