ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഉപദേശവുമായി കമൽഹാസൻ രംഗത്തെത്തി. ‘‘തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണു നല്ലതെന്ന്’’ അദ്ദേഹം പറഞ്ഞു. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തിൽ വിനയാകുമെന്ന പരോക്ഷസൂചനയും കമൽ നൽകി. ‘‘ കേരള ജനത എന്നെ മലയാളിയായി കണക്കാക്കുന്നുണ്ടെങ്കിലും എനിക്കു കേരള മുഖ്യമന്ത്രിയാകാനാകുമോ?’’ എന്നായിരുന്നു കമലഹാസന്റെ ചോദ്യം. എന്നാൽ, തമിഴ്നാട്ടിൽ ജനിച്ചവർ മാത്രമേ ഇവിടെ രാഷ്ട്രീയത്തിലിറങ്ങാകൂവെന്ന വാദത്തോടെ യോജിക്കാനാവില്ലെന്നും കമൽ പറഞ്ഞു.
രാഷ്ട്രീയത്തിൽ തിരിച്ചറിവിന് ഏറെ പ്രാധാന്യമുണ്ട്. പണം സമ്പാദിക്കാനുള്ള എളുപ്പ മാർഗമായി ആരും രാഷ്ട്രീയത്തെ കാണരുത്. രാജ്യത്തെ ഭരണ സംവിധാനം തകർന്നുവെന്ന രജനീകാന്തിന്റെ അഭിപ്രായത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു.
Post Your Comments