കോഴിക്കോട്: തനിക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൈലാസയാത്രയിലായതിനാൽ കേരളത്തിലെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞില്ലെന്നും തന്നെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ കള്ളസ്വാമിയാണെന്നും തട്ടിപ്പുകൾ നടത്തി നടക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞുവെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സ്വാമി കെ.സുരേന്ദ്രനെ വെല്ലുവിളിച്ചത്. താന്‍ കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി ജീവിക്കുകയാണെന്നുമുള്ള സുരേന്ദ്രന്റെ പരമാര്‍ശങ്ങള്‍ക്ക് മറുപടിയായാണ് സ്വാമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Post Your Comments