Latest NewsNewsIndia

ആദ്യ യാത്രയ്ക്കൊടുവില്‍ ശോചനീയാവസ്ഥയില്‍ തേജസ് എക്സ്പ്രസ്

മുംബൈ : ആദ്യ യാത്രയ്ക്കൊടുവില്‍ ശോചനീയാവസ്ഥയില്‍ ആഡംബര ട്രെയിനായ തേജസ് എക്സ്പ്രസ്. മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള ആദ്യ യാത്രയ്ക്കൊടുവില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിലെ എല്‍സിഡി സ്ക്രീനുകള്‍ തകര്‍ക്കപ്പെട്ടതായും ഹെഡ്ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തിയത്. ട്രെയിനിലെ ശുചിമുറികള്‍ വ്യത്തിക്കേടായ നിലയിലയിലായിരുന്നു. ട്രെയിനാലാകെ ചവറുകള്‍ നിക്ഷേപിച്ചിരുന്നു.

കന്നി യാത്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് റയില്‍വേ. മുംബൈയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ യാത്രക്കാര്‍ ട്രെയിനിനെ ആക്രമിക്കാന്‍ തുടങ്ങിയെന്ന് ചില യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റുകളില്‍ പിടിപ്പിച്ചിട്ടുള്ള എല്‍സിഡി സ്ക്രീനുകള്‍ ഈരിയെടുത്ത് വീട്ടില്‍ കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിച്ചതായി ഒരു എന്ന യാത്രക്കാരന്‍ പറഞ്ഞു. തൊട്ടു പിന്നാലെ എത്തിയ റയില്‍വേ ഉദ്യോഗസ്ഥര്‍ സ്ക്രീനുകള്‍ വീണ്ടും ഉറപ്പിക്കുകയായിരുന്നു.

ശുചിമുറികളിലെ ഫ്ലഷ് ഉപയോഗിക്കാന്‍ പോലും യാത്രക്കാര്‍ തയ്യാറായില്ലെന്നും ബയോ-വാക്കം ശുചിമുറികളില്‍ നിന്നും യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ദുര്‍ഗന്ധം വമിച്ച് തുടങ്ങിയെന്നും ട്രെയിനിന്റെ തറ മുഴുവന്‍ കപ്പുകളും പേപ്ഫറുകളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നെന്ന് ട്രെയിനിലെ ജീവനക്കാരും അറിയിച്ചു. സാധാരണ ട്രെയിനുകളെ കൈക്കാര്യം ചെയ്യുന്നത് പോലെ തന്നെയാണ് തേജസിനെയും യാത്രക്കാര്‍ കൈക്കാര്യം ചെയ്യുന്നതെന്നാണ് ജീവനക്കാരുടെ സാക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button