തിരുവനന്തപുരം : ഈവര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കി മലയാളഭാഷാപഠന ബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളില്‍ ഇപ്പോള്‍ എട്ടാംക്ലാസുവരെ മലയാളം ഉള്‍പ്പെടെ ത്രിഭാഷാപഠന പദ്ധതിയാണുള്ളത്.
ഒമ്പത്, പത്ത് ക്ലാസുകളിലാണ് മലയാളം പഠിപ്പിക്കാത്തത്. ഈവര്‍ഷം ഒമ്പതാം ക്ലാസിലേക്ക് എസ്.സി.ഇ.ആര്.ടി.യുടെ പാഠപുസ്തകം നല്‍കും. മലയാളം പഠിക്കാത്ത കുട്ടികള്‍കൂടി മലയാളം പഠിക്കണമെന്ന ഉദ്ദേശ്യം മാത്രമാണ് നിയമത്തിനുള്ളത്. ഇതിനുള്ള എല്ലാസൗകര്യവും സര്‍ക്കാര്‍ ഒരുക്കും. ഇതെങ്ങനെ നടപ്പാക്കണമെന്നതില്‍ ചട്ടം രൂപവത്കരിക്കുന്നതോടെ കൂടുതല്‍ വ്യക്തതവരുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments