ക്വിങ്ദാവോയി : ലക്ഷങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച രക്ഷിതാക്കള്‍ അറിയാന്‍. കുട്ടികള്‍ക്ക് ഇപ്പോള്‍ കളിപ്പാട്ടങ്ങളോടല്ല പ്രിയം. പിന്നെ എന്താണെന്നായിരിയ്ക്കും സംശയം. അവരോട് അരുതെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യാനാണ് താത്പ്പര്യം. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ചൈനയില്‍ നടന്നത്.
ഇവിടെ അഞ്ച് വയസുകാരന്റെ വികൃതി കാരണം ഒരു അച്ഛന് നഷ്ടമായത് ലക്ഷങ്ങളാണ്. വീട്ടില്‍ വെറുതെയിരുന്ന് മടുത്തപ്പോള്‍ വീടാകെ തിരഞ്ഞ ബാലന് കിട്ടിയത് അച്ഛന് രഹസ്യനായി സൂക്ഷിച്ച 50,000 യുവാനാണ്. ( ഏകദേശം 4,70,000 ഇന്ത്യന്‍ രൂപ) ആദ്യം കടിച്ചുചവച്ചു, കുറേ കീറി എറിഞ്ഞു. എന്നാല്‍ പുറത്തുപോയ പിതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും കുട്ടി നോട്ടുകളെല്ലാം കീറി കഷ്ണങ്ങളാക്കിയിരുന്നു. ചൈനയിലെ ക്വിങ്ദാവോയിലാണ് സംഭവം നടന്നത്.
ഇവ മാറ്റികിട്ടാന്‍ ഗാവോ ബാങ്കിനെ സമീപിച്ചപ്പോളാണ് ബാലന്റെ കുസൃതി ലോകം അറിഞ്ഞത്. നോട്ടുകള്‍ ഒട്ടിച്ച് നല്കിയാല് മാറ്റി നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവ ഒട്ടിയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഗാവോ ഇപ്പോള്‍.
Post Your Comments