KeralaLatest NewsNews

മെട്രോ റെയിൽ നിർമ്മാണച്ചിലവ് 50% കുറയ്ക്കാനുള്ള ആശയം പങ്കുവച്ച് പ്രധാനമന്ത്രിക്ക് ഇ.ശ്രീധരന്റെ കത്ത്

ന്യൂഡൽഹി: മെട്രോ റെയിൽ നിർമ്മാണച്ചിലവ് 50% കുറയ്ക്കാനുള്ള ആശയം പങ്കുവച്ച് പ്രധാനമന്ത്രിക്ക് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ കത്ത്. രാജ്യത്തെ മെട്രോ റെയിൽ പദ്ധതികളെ മെയ്ക് ഇൻ ഇന്ത്യ പരിപാടിക്കു കീഴിൽ കൊണ്ടുവന്നാൽ ചെലവു കുറയുമെന്ന് ഇ. ശ്രീധരൻ. മെട്രോ റയിൽ പദ്ധതിയുടെ ചെലവ് സമ്പൂർണ ഇന്ത്യൻ നിർമിത സംവിധാനത്തിലായാൽ 50% കുറയ്ക്കാനാകുമെന്നും കത്തിൽ ശ്രീധരൻ ചൂണ്ടിക്കാട്ടി.

‘മെയ്ക് ഇൻ ഇന്ത്യ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‍ന പദ്ധതികളിലൊന്നാണ്. ഇന്ത്യയിൽ മെട്രോ ട്രെയിനുകളുടെ നിർമാണം ഉൾപ്പെടെയുള്ളവ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുമെന്നു ശ്രീധരൻ വിശദമാക്കുന്നു. ഇന്ത്യ ഇന്ന് മെട്രോ കോച്ചുകൾ, അനുബന്ധ സാങ്കേതിക വിദ്യകൾ തുടങ്ങിയവയ്ക്കായി വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യക്ക് മെട്രോ റെയിൽ സാങ്കേതിക വിദ്യ അതിവേഗം സ്വായത്തമാക്കാൻ കഴിയുമെന്ന് ശ്രീധരൻ പറയുന്നു.

മെട്രോ പദ്ധതികളെ മെയ്ക് ഇൻ ഇന്ത്യക്കു കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവിനും കത്തയച്ചിട്ടുണ്ട്. രാജ്യത്തെ മെട്രോ നിർമാണം നഗര വികസന മന്ത്രാലയത്തിനു കീഴിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button