ദുബായ്: 23 വയസ്സുകാരൻ സ്വന്തം മുത്തശ്ശിയുടെ വില്ലയിൽ നിന്നും 560,000 ദർഹവും 40,000 ദർഹം വില വരുന്ന സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു. കൂടാതെ മോഷണം നടന്നത് ഏപ്രിൽ അഞ്ചാം തീയത് അർധരാത്രി ആണെന്നാണ് പറയപ്പെടുന്നത്. കൂടാതെ മോഷണം നടന്നതിന്റെ യാതൊരു തെളിവും ആ വീട്ടിൽ ഇല്ല. വാതിലുകളോ ജനാലകളോ ഒന്നും നശിപ്പിക്കാതെ ആണ് കള്ളൻ അകത്തു കടന്നിരിക്കുന്നത്. യാത്ര കഴിഞ്ഞെത്തി മുറി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്ന് അവർ പറയുന്നു. മുറി പരിശോധിച്ചപ്പോഴാണ് പണവും സ്വർണ്ണവും നഷ്ടപെട്ടത് അറിഞ്ഞത്.
അയാൾ മാർച്ച് 27 ആം തീയതി മോഷ്ടാവ് സ്വർണ്ണം വിൽക്കുന്നതിനായി ജൂവലറി സന്ദർശിച്ചിരുന്നുവെന്ന് യമനിലെ സെയിൽസ് മാൻ മൊഴി നൽകി. സ്വർണത്തെ കുറച്ച് മോഷ്ടാവിനോട് ചോദിച്ചപ്പോൾ കാരണങ്ങൾ മാറ്റി പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സെയിൽസ് മാൻ അയാളുടെ അഡ്രസ്സും പാസ്പോർട്ട് ഉള്ള വിവരങ്ങളും ശേഖരിച്ച ശേഷം 15000 ദർഹത്തിനു ആ സ്വർണ്ണം വാങ്ങുകയും ആയിരുന്നു.
മോഷ്ടാവ് കുറ്റം സമ്മതിച്ചു എന്നാണ് പോലീസ് വൃത്തങ്ങൾ പറയപ്പെടുന്നത്. മുത്തശ്ശി വില്ലയിൽ ഇല്ലാത്ത സമയത്ത് ആണ് താൻ കൃത്യം ചെയ്തത് എന്ന് അയാൾ പറയുന്നു. മൂർച്ച ഉള്ള ആയുധം ഉപയോഗിച്ചാണ് ജനൽ വഴി അകത്ത് ബെഡ്റൂമിൽ കയറിയത്. അവിടെ സൂക്ഷിച്ച് വച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് സുരക്ഷിതമായി സൂക്ഷിച്ചു വച്ചിരുന്ന പണവും സ്വർണ്ണവും കവർന്നതെന്ന് പ്രതി സമ്മതിച്ചു.
Post Your Comments