കൊൽക്കത്ത: ചുവന്ന ബീക്കൺ ലൈറ്റ് ഒഴിവാക്കില്ലെന്നു വാശിപിടിച്ചു വിവാദത്തിലായ ഇമാമിനും ഒടുവിൽ മനം മാറ്റം.കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ഷാഹി ഇമാം പരസ്യമായി എതിർക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.കൊൽക്കത്ത ടിപ്പു സുൽത്താൻ മസ്ജിദിലെ ഷാഹി ഇമാം മൗലാനാ നൂർ-ഉർ-റഹ്‌മാൻ ബർക്കത്തിയാണ് വിവാദങ്ങൾക്കൊടുവിൽ കാറിൽ നിന്ന് ബീക്കൺ ലൈറ്റ് മാറ്റിയത്.
ബീക്കൺ ലൈറ്റ് മാറ്റില്ലെന്നും ഇത് തനിക്ക് ബ്രിട്ടീഷുകാർ അനുവദിച്ചു തന്നതാണെന്നും മമതാ ബാനർജി അനുവദിച്ചിട്ടുണ്ടെന്നും ഇമാം പറഞ്ഞിടുന്നു. കൂടാതെ സംസ്ഥാന ഉത്തരവാണ് പാലിക്കേണ്ടത് കേന്ദ്ര ഉത്തരവാണ് എന്നും ഇദ്ദേഹം വാദിച്ചിരുന്നു.എന്നാൽ ബർക്കത്തിക്കെതിരെ ബംഗാളിലെ ഒരു മന്ത്രി തന്നെ പരസ്യമായി രംഗത്തെത്തി.
ബർക്കത്തി ആർ എസ് എസിനു വെടിമരുന്നിടുകയാണെന്നും ആർ എസ് എസ് ഏജന്റാണോ ഇദ്ദേഹമെന്നും മന്ത്രി സിദ്ധിഖ് ചൗധരി ആരോപിച്ചു. കൂടാതെ വിവിധ സന്നദ്ധ സംഘടനകൾ കേന്ദ്ര സർക്കാർ ഉത്തരവ് പാലിക്കാത്ത ഇമാമിനെതിരെ പോലീസ് സ്റ്റേഷനുകളിൽ പരാതിയും നൽകി. ഇതോടെ ഇമാം തന്റെ വാശി ഉപേക്ഷിക്കുകയായിരുന്നു.ഇമാമിനെതിരെ യുവമോർച്ച പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments