മകൻ ഹരിപ്രസാദ്, ബീഗം ആഷാ ഷെറിനുമായി പങ്കുവയ്ക്കുന്നു…
മുപ്പത്തിയെട്ടു വർഷങ്ങൾക്കു മുൻപ് സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ നടിക്കണ്ടി ഹരിദാസിന്റെ മകൻ ഹരിപ്രസാദ് അച്ഛന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു
1979 ൽ സിപിഎം വെട്ടികൊലപ്പെടുത്തിയ കോഴിക്കോട്, നടികണ്ടി ഹരിദാസന്റെ മകൻ ഹരിപ്രസാദിന്റെ കണ്ണീരിൽ കുതിർന്ന അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഇവിടെ പങ്കുവയ്ക്കുന്നു. ……
ഹരിപ്രസാദിന്റെ വാക്കുകളിലൂടെ….
തലശേരിയിൽ ശാഖ തുടങ്ങാൻ സിപിഎം പ്രവർത്തകർ അനുവധിക്കാതിരുന്ന കാലം, ശാഖ നടത്താനായി, അവിടുള്ള പ്രവർത്തകർക്ക് ഊർജ്ജം പകരാൻ കുറച്ചാളുകൾ അവിടേക്കു പോകാൻ നിയോഗിക്കപ്പെടുന്നു.
അച്ഛന്റെ അനിയൻ ബാലൻ പോകേണ്ടിടത്തു വിധി കാത്തുവച്ച മരണത്തിലേക്ക് അച്ഛൻ നടന്നടുത്തു… മരണം മാടിവിളിച്ചിട്ടും പിടികൊടുക്കാതെ പാറയിൽ ദിവാകരൻ, വാരിപ്ര ദിനേശൻ, അഖില രാമചന്ദ്രൻ, ചാലൂർ ബാലകൃഷ്ണൻ എന്നിവർ പിന്നെയും ജീവിച്ചു വർഷങ്ങൾ….
അച്ഛനും കൂട്ടരും കോഴിക്കോട് നിന്നും തലശേരിയിലേക്ക് പോകുന്നു, തലശ്ശേരി
ദിനേശ് ബീഡി കമ്പനിയുടെ അടുത്തുള്ള കുളത്തിൽ നിന്നും കുളിയൊക്കെ കഴിഞ്ഞു പിന്നീട് ജീപ്പിലേറി ശാഖ തുടങ്ങുന്ന സ്ഥലത്തേക്ക് എത്തുന്നതിനു മുൻപായി ഒരു സൈക്കിൾ സഞ്ചാരി എതിരെ വരികയും, ഇയാൾ വിവരം കൊടുത്തതുമൂലം സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി…
പിന്നീട് നടന്നത് വേട്ടമൃഗത്തെ വെട്ടി കൊത്തിയരിഞ്ഞ സത്യം….
തീർത്തും സിപിഎം പ്രവർത്തകർ നിറഞ്ഞ ചേരിപ്രദേശത്തു വെറും അഞ്ചു ഉശിരു ജന്മങ്ങൾ പോരാടിയ കഥ എന്റെ കണ്ണിൽ കണ്ണുനീർ നിറയ്ക്കുന്നു….
കൂട്ടമായി ആക്രമണം വന്നാൽ, പിടിച്ചു നിൽക്കാനാവാത്ത അവസ്ഥ സംജാതമായൽ ജീപ്പിൽ നിന്നും വിസിലടിക്കുമെന്നും, ഓടി കയറണമെന്നും മുന്നേ തീരുമാനിച്ചിരുന്നു…..
അവിടെയും അച്ഛനെ മൃത്യു പിടിച്ചു വച്ചു….
മറ്റു നാലുപേർ ജീപ്പിൽ കയറിയെങ്കിലും അച്ഛന് കയറാൻ കാഴ്ഞ്ഞില്ല, അച്ഛൻ പിന്നെയും അക്രമി സംഘത്തോട് എതിരിട്ടു…
നിൽക്കകള്ളിയില്ലാത്ത അവസ്ഥയിൽ അച്ഛൻ പിന്തിരിഞ്ഞോടി ഒരു വീട്ടിൽ കയറി….. വീട്ടുകാരൻ മറ്റൊരു സിപിഎം പ്രവർത്തകൻ, ഇയാൾ തന്റെ പടുകൂറ്റൻ വേട്ട നായയെ അഴിച്ചുവിടുകയും, മൽപിടുത്തം നടത്തി നായയെ കീഴ്പ്പെടുത്തി അച്ഛൻ പിന്നെയും ഓടി,
അക്രമകാരികൾ പിറകെയും. ഓട്ടം അവസാനിച്ചത് വലിയൊരു
മതിലിനു മുന്നിൽ. വലിയ ഉയരത്തിലുള്ള മതിൽ ചാടാൻ കഴിയാതെ അരികെയുള്ള തെങ്ങിന്റെ ഓലയിൽ തൂങ്ങി മതിൽ കടന്നു ഒരു വീട്ടിലേക്കു ഊർന്നിറങ്ങി… പക്ഷെ അവിടെയും അച്ഛൻ അറിഞ്ഞില്ല കാലൻ മറ്റൊരു മനുഷ്യന്റെ രൂപത്തിൽ കാത്തിരുന്ന വിവരം.. അവിടെയും ദൈവം തുണ വന്നില്ല… ആ വീട്ടുടമസ്ഥൻ വെട്ടുകത്തിയെടുത്തു അച്ഛനെ തുരുതുരെ വെട്ടി… കാലിനു വെട്ടേറ്റ അച്ഛൻ വീണുപോയി…. ഇരച്ചെത്തിയ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ വെട്ടിയിട്ടു എന്റച്ഛനെ…
ചോരവർന്നു…വാർന്നു അച്ഛൻ മരിച്ചു…
തുടർന്ന് ആംബുലൻസ് തടഞ്ഞും, ആശുപത്രിയിൽ അച്ഛന്റെ അനിയനെ വധിക്കാനും, അച്ഛന്റെ മൃതുശരീരം പോലും നശിപ്പിക്കാനും ശ്രമമുണ്ടായി…
അച്ഛന്റെ അനിയൻ ബാലനെ ഗോപി ചങ്ങനാശേരിയും, മറ്റു സംഘ പ്രവർത്തകരും അച്ഛന്റെ മരണ വിവരം അറിയിക്കാതെ കൂട്ടികൊണ്ട് പോവുകയും, പോവുന്ന വഴി പത്രത്തിൽ തന്റെ കുട്ടേട്ടന്റെ മരണ വാർത്ത കണ്ടതും ഞാൻ കേട്ടറിഞ്ഞു…
അമ്മയ്ക്ക് അന്ന് ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായം, എനിക്കു മൂന്നര വയസ്, താഴെ ഒന്നര വയസ്സുള്ള ഇരട്ട അനിയത്തി കുട്ടികൾ…
അച്ഛന്റെ മൃതുദ്ദേഹത്തിൽ അന്ത്യ ചുംബനം കൊടുത്ത ഞാൻ അന്ന് ചിരിച്ചു കൊണ്ടാണത്രെ അച്ഛനെ ഉമ്മ വച്ചതു…. പിന്നീട് അമ്മ പറഞ്ഞു.
മരണമെന്തെന്നറിയാത്ത കുഞ്ഞു പൈതങ്ങൾ ഞങ്ങൾ…
അച്ഛന്റെ കയ്യിലെ ബാഗും, അച്ഛൻ വെള്ള മുണ്ടുടുക്കുന്നതും, അച്ഛന്റെ പഴയ കാലൻ കുടയും മാത്രം ഇന്നും എന്റെ ഓർമയിൽ തങ്ങിനിൽക്കുന്നു…
പക്ഷെ…..മൂന്നര വയസുകരന്റെ അച്ഛന്റെ മുഖം പോലും ഓർമ നൽകാതെ കൊല്ലപ്പെട്ടപ്പോൾ,
ആരോ ഓർമയിൽ നിന്നും വരച്ച ഒരു ചിത്രം മാത്രം ഇന്നെന്റെ അച്ഛന്റെ സ്നേഹം നുകരുവാൻ ദൈവം ബാക്കി വച്ചത്..
പിന്നീട് സംഘമായിരുന്നു എല്ലാം നടത്തിയത്…. 14 സെന്റ് ഭൂമിയിൽ വീട് വച്ചു, അന്നത്തെ കാലത്തു 20,000 രൂപ അമ്മയുടെയും, സഹോദരിമാർ 2 പേരുടെയും, എന്റെയും പേരിൽ 5000 രൂപ വീതം ബാങ്കിൽ നിക്ഷേപമിട്ടു… പൂർണ്ണമായും സംഘത്തിന്റെ തണലിൽ ജീവിതം.
അച്ഛന്റെ കൂട്ടുകാരൻ പാറയിൽ ദിവകരേട്ടൻ പിന്നീട് മാനസിക രോഗിയായി… ഭ്രാന്തനായി മരിച്ചു മണ്ണടിഞ്ഞു…
കുറച്ചു നാൾ മുന്നേ വിധവാ പെൻഷന് അപേക്ഷിക്കാൻ മരണ സർടിഫിക്കറ്റിനായി അമ്മ ചെന്ന സമയം, അന്നത്തെ ഭരണ സ്വാധീനം കൊണ്ട് അങ്ങനൊരു മരണം ആ കാലയളവിൽ നടന്നില്ല എന്ന് വരുത്തി തീർത്തു സിപിഎം അധികാരികൾ, അങ്ങനെ ഒരാൾ മരിച്ചതായിട്ടു റിപ്പോർട്ട് ചെയ്തില്ല എന്ന് പറഞ്ഞത്രേ….
അതെ…. എന്റെ അച്ഛൻ മരിച്ചിട്ടില്ല…. ഇന്നും ജീവിക്കുന്നു ഞങ്ങളുടെ സംഘ പ്രസ്ഥാനത്തിലൂടെ…. അവർക്കു മരണമില്ല…. വീരനാണവർ…. വീര ബലിദാനി മരിക്കുന്നില്ല…
(അദ്ദേഹത്തിന്റെ ഓർമയിൽ അച്ഛന്റെ ധീരതയെ കുറിച്ചുള്ള വാക്കുകൾ ഇനിയും ഏറെ, അതിലെ അല്പം മാത്രം ഇവിടെ പ്രസിദ്ധീകരിക്കുന്നു)
.
Post Your Comments