Latest NewsNewsIndia

അദൃശ്യ മതില്‍: നുഴഞ്ഞുകയറ്റക്കാരെ വീഴ്ത്താന്‍ കിടിലന്‍ സാങ്കേതികവിദ്യയുമായി ഇന്ത്യ

ന്യൂഡല്‍ഹി•നുഴഞ്ഞുകയറ്റക്കാരെ തടയാന്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ അദൃശ്യ മതില്‍ സ്ഥാപിക്കുന്നു. കവച് (Kavach-KVx) എന്നറിയപ്പെടുന്ന ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപിക്കുന്ന ഈ മതില്‍ നുഴഞ്ഞുകയറ്റം തിരിച്ചറിയാനും ഉടന്‍ അടുത്തുള്ള സൈനിക കേന്ദ്രത്തില്‍ വിവരമറിയിക്കാനും സാധിക്കുന്ന വിധത്തിലാണ് സജ്ജമാക്കുന്നത്.

ഡല്‍ഹിയിലെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ക്രോണ്‍ (CRON) സിസ്റ്റംസിന്റെ നേതൃത്വത്തില്‍ ഐ.ഐ.ടികളിലെ ഗവേഷകരും ഇസ്രയേലി ഗവേഷകരും സംയുക്തമായാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ലേസര്‍ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള സാങ്കേതികതയേക്കാള്‍ വളരെ മികച്ചതാണ് പുതിയതായി വികസിപ്പിച്ചെടുത്ത ഇന്‍ഫ്രാറെഡ് സങ്കേതിക വിദ്യയെന്ന് ബി.എസ്.എഫ് വക്താവ് ശര്‍മ വ്യക്തമാക്കി.

ലേസര്‍ സാങ്കേതിക വിദ്യയിലുള്ള സുരക്ഷാ മതിലുകള്‍ പൂര്‍ണമായും അദൃശ്യമല്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പലപ്പോഴും ഇതിന് തടസം സൃഷ്ടിക്കുകയും ചെയ്യും. . എന്നാല്‍ ഇന്‍ഫ്രാറെഡ് ഉപയോഗിക്കുന്ന സുരക്ഷാ മതില്‍ പൂര്‍ണമായും അദൃശ്യമായിരിക്കും. ഇതിന്റെ സാന്നിധ്യമറിയാതെ ഇന്‍ഫ്രാറെഡ് മതില്‍ മുറിച്ചുകടക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പിടിക്കപ്പെടുമെന്നും ശര്‍മ പറഞ്ഞു.

ഇത് സ്ഥാപിക്കാനും വളരെ കുറച്ച് സമയം മതി. വൈദ്യുതി പ്രവാഹം നിലച്ചാലും 8-12 മണിക്കൂര്‍ സുഗമമായി പ്രവര്‍ത്തിക്കും. സേനയ്ക്ക് അവരുടെ ഔട്‌പോസ്റ്റില്‍ നിന്നുതന്നെ അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപടല്‍ തിരിച്ചറിയാനും നിരീക്ഷിക്കാനുമാകും.എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഉപകരണങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കും. സുരക്ഷാ ചുമതലയുള്ള സൈനികനുമായി ആശയവിനിമയം നടത്താനും സാധിക്കും. ജമ്മുവിലെ സാംബ സെക്ടറിലെ അതിര്‍ത്തി മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് സ്ഥാപിച്ചതായി രാകേഷ് ശര്‍മ  അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button