ലണ്ടന്‍: വിവാഹമോചനത്തിന് ഭാര്യയ്ക്ക് ജീവനാംശമായി ബ്രിട്ടീഷ് വ്യവസായി കൊടുക്കേണ്ട തുക ലോക റെക്കോര്‍ഡ്. ഭാര്യയ്ക്ക് 5.83 കോടി യുഎസ് ഡോളര്‍ (37,580 കോടി ഇന്ത്യന്‍ രൂപ) ജീവനാംശമായി നല്‍കണമെന്നാണ് ബ്രിട്ടീഷ് കോടതിയുടെ വിധി. അതും ജോലിയൊന്നുമില്ലാതെ വീട്ടമ്മയായി ഒതുങ്ങിക്കൂടിയ സ്ത്രീക്ക്. തന്റെ കൂടി സംഭാവന കുടുംബത്തിന്റെ ക്ഷേമത്തില്‍ ഉണ്ടായിരുന്നു എന്നായിരുന്നു സ്ത്രീയുടെ വാദം. കുടുംബത്തില്‍ വീട്ടമ്മയുടെ സ്ഥാനം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ വിധി.
ഇംഗ്ലീഷ് നിയമ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന ജീവനാംശ തുകയാണിത്. 44 വയസുകാരിയും തന്റെ രണ്ട് മക്കളുടെ അമ്മയുമായ സ്ത്രീയ്ക്കാണ് പ്രമുഖ വ്യവസായി ഇത്രയും വലിയ തുക നല്‍കാന്‍ ബ്രിട്ടന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 61കാരനായ എണ്ണ വ്യാപാരിയുടെ മൊത്തം സമ്പത്തിന്റെ 41.5 ശതമാനം വരും വിവാഹമോചനത്തിന് നഷ്ടപരിഹാരം നല്‍കേണ്ടത്.
1989ല്‍ റഷ്യയിലെ മോസ്‌കോയില്‍ വെച്ചാണ് ബ്രിട്ടീഷ് വ്യാപാരി അവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന ഈ സ്ത്രീയെ കണ്ടുമുട്ടുന്നത്. 2000ത്തിലാണ് ഈ സ്ത്രീ ബ്രിട്ടീഷ് പൗരത്വം നേടുന്നത്. പിന്നീട് തന്റെ രണ്ട് കുട്ടികളോടൊപ്പം തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേയിലായിരുന്നു ഇവരുടെ താമസം.
കുടുംബത്തില്‍ വീട്ടമ്മയ്ക്കുള്ള സ്ഥാനത്തെ അംഗീകരിച്ചുകൊണ്ടുള്ളതാണ് ചരിത്രപരമായ ഈ വിധിയെന്ന് പലരും അഭിപ്രായപ്പെട്ടു.
Post Your Comments