KeralaLatest NewsNews

തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം•അരുവിക്കര നിന്നും മണ്‍വിള ടാങ്കിലേയ്ക്കുള്ള 600 എം.എം ശുദ്ധജല വിതരണ ലൈനില്‍ കരിയം എല്‍.പി സ്‌കൂളിന് സമീപമുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ജലവിതരണം മേയ് 13 ശനിയാഴ്ച രാത്രി 10 മണി മുതല്‍ മേയ് 14 ഞായറാഴ്ച രാത്രി 10 മണി വരെ പാറോട്ടുകോണം, കരിയം, ശ്രീകാര്യം, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, പോങ്ങുംമൂട്, കുളത്തൂര്‍, പള്ളിപ്പുറം സി.ആര്‍.പി.എഫ്, നാലാഞ്ചിറ, കേശവദാസപുരം, ആക്കുളം, ചെറുവയ്ക്കല്‍, ചെമ്പഴന്തി എന്നീ സ്ഥലങ്ങളിലും പേരൂര്‍ക്കട, കവടിയാര്‍ ഭാഗങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ജലവിതരണം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് കേരള ജല അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ (നോര്‍ത്ത്) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button