Latest NewsIndia

യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള നീക്കം ; നിലപാട് വ്യക്തമാക്കി യുപി സർക്കാർ

ലക്നൗ : യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള നീക്കം നിലപാട് വ്യക്തമാക്കി യുപി സർക്കാർ. 2007ലെ ​വി​ദ്വേ​ഷ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദി​ത്യ​നാ​ഥി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി രാ​ഹു​ൽ ഭ​ട്നാ​ഗ​ർ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തിയെ അറിയിച്ചു. 2007ൽ ​യു​പി​യി​ലു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി വൈ​കു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ യു​പി ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടതിനെ തുടർന്നാണ് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ നി​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വിവാദമായ പ്രസംഗത്തിന്റെ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചത്.

2007ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് ഗൊ​ര​ഖ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം നടത്തിയ പ്രസംഗം ക​ലാ​പ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് പ​രാ​തി. ക​ലാ​പ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘ​മാ​ണ് യോ​ഗി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നുള്ള റി​പ്പോ​ർ​ട്ട് കോടതിയിൽ സ​മ​ർ​പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button