തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ വേനല്‍മഴ ലഭിച്ചിരുന്നു. കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണമെന്നും വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് പരക്കെ മഴപെയ്യാന്‍ സാധ്യയുണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. മധ്യകേരളത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക. എന്നാല്‍ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും കിഴക്കന്‍ മലയോര മേഖലയിലും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ഒരു സെന്റീമീറ്ററിലധികം മഴയാണ് ഇന്നലെ മിക്കയിടങ്ങളിലും ലഭിച്ചത്. കഴിഞ്ഞവര്‍ഷം ലഭിച്ചതിനെക്കാള്‍ മഴ ഇക്കാലയളവില്‍ ലഭിച്ചതോടെ ചൂടിന് അല്‍പ്പമെങ്കിലും ശമനമാകുമെന്നാണ് കണക്ക് കൂട്ടല്‍. ന്യൂനമര്‍ദ്ദം തുടരുകയാണെങ്കില്‍ മഴ ഒരാഴ്ച നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്.
Post Your Comments