ഹാക്ക് ചെയ്യാനാവാത്ത ഫോണുമായി എത്തുകയാണ് സോഫ്റ്റ്വെയര് നിര്‍മ്മാതാവ് ജോണ്‍ മെക്കഫെ. ‘ജോൺ മെക്കഫെ പ്രൈവസി ഫോൺ’ എന്നാണ് ഹാക്ക് ചെയ്യാനാവാത്ത ഈ ഫോണിന് പേരിട്ടിരിക്കുന്നത്. ഫോൺ വിപണിയിലെത്തിക്കുക ഇദ്ദേഹത്തിന്റെ തന്നെ എംജിടി ആണ്.
സാധാരണ ഫോണുകളെ അപേക്ഷിച്ച് ഈ ഫോണിന്റെ പിന്നിലായി ഹാര്ഡ്വെയര് സ്വിച്ചുകള്‍ ഉണ്ടായിരിക്കും. ബാറ്ററി, വൈഫൈ, ക്യാമറ, ബ്ലൂടൂത്ത്, ജിയോലൊക്കേഷന്‍, മൈക്രോഫോണ്‍ മുതലായവയെല്ലാം വേണ്ടെങ്കില്‍ ഡിസ്കണക്റ്റ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഒഇഎം മോഡൽ ഫോണിന്റെ വില ഏകദേശം 70,700 രൂപയായിരിക്കുമെന്നാണ് വിവരം.
ഫോൺ ഹാക്കിങ്ങിനുള്ള ഡിവൈസുകളുമായോ ഏതെങ്കിലും IMSI ഡിവൈസുകളുമായോ ഫോണ്‍ താനേ കണക്റ്റ് ആവില്ല. വെബ് സേർച്ച് അനോണിമിസർ ആണ് ഫോണിന്റെ മറ്റൊരു പ്രധാന ഫീച്ചര്‍. ലോകത്തിലെ ഏറ്റവും മികച്ച ഹാക്ക്-പ്രൂഫ് ഫോണ്‍ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും ഹാക്ക്പ്രൂഫ് ആണെന്ന് പറയാന്‍ പറ്റില്ലെന്നും കമ്പനി പറയുന്നുണ്ട്.
‘ആദ്യവേര്ഷനിൽ തന്നെ പൂര്‍ണ്ണമായും ഹാക്ക്പ്രൂഫാണ് ഇതെന്ന് പറയാനാവില്ല. ഉപഭോക്താവിന്റെ സ്വകാര്യത പരമാവധി ഉറപ്പു വരുത്തുന്നുണ്ട്. എന്നാല്‍ 2018ല്‍ ഇറങ്ങാന്‍ പോകുന്ന രണ്ടാം വേര്‍ഷന്‍ ഇതിനേക്കാള്‍ സുരക്ഷ ഉറപ്പുവരുത്തുന്ന ഫോണ്‍ ആയിരിക്കുമെന്നും മെക്കഫെ പറയുന്നു.
Post Your Comments