അബുദാബി: ഭാരം കുറയ്ക്കാനായി ബുര്‍ജീല്‍ ആശുപത്രിയിലെത്തിയ ഇമാൻ അഹമ്മദിന്റെ ഭാരം വെളിപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഇമാൻറെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സ്വയം ഇരിക്കാനും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനും പര്യാപ്തമാക്കുകയുമാണ് പ്രധാന ലക്ഷ്യമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അമിത ഭാരം കുറക്കാനുള്ള ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇമാന് അഹമ്മദിന്റെ ഇപ്പോഴത്തെ ഭാരം വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
മൂത്രാശയസംബന്ധമായ രോഗസംക്രമം, ദീര്‍ഘകാലമായി കിടക്കുന്നതുകൊണ്ടുള്ള ശരീരത്തിലെ മുറിവുകള്‍, ഉദരരോഗം, ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വ് തകരാറിലാകുമ്പോള്‍ ഉണ്ടാവുന്ന വിപരീതദിശയിലെ രക്തയോട്ടം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് ഇമാൻ നേരിടുന്നത്. ഇവ ഭേദമാക്കാനുള്ള ചികിത്സയ്ക്ക് പ്രാധാന്യം നൽകുമെന്നും അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യാസീന്‍ എല്‍ ഷാഹാത്ത് പറഞ്ഞു.
Post Your Comments