ബംഗളുരു: സിനിമയുടെ മറവിൽ പെൺവാണിഭം നടത്തിയ പ്രശസ്ത സംവിധായകൻ അറസ്റ്റിൽ. പ്രമുഖ കന്നഡ സംവിധായകന് പ്രക്യാത് പോണ്‍സി ആണ് സുഹൃത്തിന്റെ ഫ്ളാറ്റ് വാടകയ്ക്കെടുത്തു നടത്തിയ പെൺവാണിഭത്തിന്റെ പേരിൽ അറസ്റ്റിലായത്. ഫ്ളാറ്റില്‍ അപരിചിതര്‍ സ്ഥിരമായി വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ഫ്ളാറ്റ് ഉടമയോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഫ്ളാറ്റ് ഉടമ സംവിധായകനോട് ഫ്ളാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടു.
എന്നാൽ ഫ്ളാറ്റ് ഒഴിയാതെ ഗുണ്ടകളെ വെച്ച് ഭീഷണിപ്പെടുത്താനാണ് സംവിധായകൻ ശ്രമിച്ചത്.തുടര്‍ന്ന് ഉടമ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് നടത്തിയ റെയ്ഡില്‍ സംവിധായകനെയും സ്ത്രീകളെയും ഫ്ളാറ്റില്‍ നിന്ന് പിടികൂടുകയും ചെയ്യുകയായിരുന്നു.സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ ഇതിലേയ്ക്ക് എത്തിക്കുന്നത് എന്നാണ് അറസ്റ്റിലായ സ്ത്രീകളിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം.
Post Your Comments