KeralaLatest NewsNews

സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് പിടികൂടിയത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ്. കോളജ് ഹോസ്റ്റലില്‍ നിന്ന് കിട്ടിയത് വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാമഗ്രികള്‍ എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയെ അറിയിച്ചത്.
 
എന്നാല്‍ എഫ് ഐ ആറിലും സെര്‍ച്ച് ലിസ്റ്റിലുമാണ് മാരകായുധങ്ങളെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കും എന്ന് പ്രതിപക്ഷം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button