Latest NewsInternationalHealth & Fitness

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്ന അമ്മമാര്‍ ശ്രദ്ധിക്കാന്‍..

ഇപ്പോള്‍ കൊച്ചു കുട്ടികള്‍ക്ക് പോലും ടെച്ച് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാം. അതിലെ എല്ലാ കാര്യങ്ങളും അവര്‍ പെട്ടെന്ന് പഠിക്കുന്നു. എന്തെങ്കിലും തിരക്കുള്ള അമ്മമാര്‍ കരയുന്ന കുട്ടിക്ക് മൊബൈല്‍ ഫോണ്‍ കൊടുത്താണ് സമാധാനിപ്പിക്കുന്നത്. ഫോണ്‍ അല്ലെങ്കില്‍ ഐപാഡ്.

കുട്ടികള്‍ സ്മാര്‍ട്ടായി വളരുമെന്നാണ് അമ്മമാര്‍ കരുതുന്നത്. എന്നാല്‍ അതൊരു സ്മാര്‍ട്ടായ തീരുമാനമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന പീഡിയാട്രിക് അക്കാദമിക് സൊസൈറ്റി മീറ്റിംഗിലാണ് ഇങ്ങനെയൊരു കാര്യം അവതരിപ്പിക്കുന്നത്. അമ്മമാര്‍ നിര്‍ബന്ധമായും ഇതറിഞ്ഞിരിക്കണം.

ആറുമാസത്തിനും രണ്ടുവയസ്സിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ കൂടുതല്‍ സമയം ഫോണില്‍ കളിച്ചാല്‍ പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കും. കുട്ടികളില്‍ സംസാരവൈകല്യത്തിനോ, സംസാരം നേരം വൈകുവാനോ ഇടയാക്കുമെന്നാണ് പഠനം പറയുന്നത്. സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലൈറ്റ്, ഇലക്ട്രോണിക് ഗൈയിം എല്ലാം കുട്ടികള്‍ക്ക് വില്ലമാണ്.

മൊബൈല്‍ എന്ന മാധ്യമം ആശയവിനിമയ രംഗത്ത് എന്ത് തടസ്സമാണ് സൃഷ്ടിക്കുന്നത് എന്ന വിഷയത്തില്‍ ഈ രംഗത്തെ ആദ്യ പഠനാണ് ഇതെന്ന് ടൊറോണ്ടോയിലെ സിക് ചില്‍ഡ്രന്‍ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധയായ ഡോക്ടര്‍ കാതറിന്‍ ബിര്‍കെന്‍ പറയുന്നു.

900 കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷണത്തിന് വിധേയമാക്കിയത്. ഇത്തരം കുട്ടികള്‍ ഭാഷാപരമായി ആശയവിനിമത്തിന് എത്രമാത്രം വളര്‍ച്ച കൈവരിച്ചുവെന്നാണ് പ്രധാനമായും ഗവേഷകര്‍ നിരീക്ഷിച്ചത്. 20 ശതമാനം കുട്ടികള്‍ ദിവസം 28 മിനിറ്റോളം ഫോണില്‍ ചെലവഴിക്കുന്നുവെന്ന് കണ്ടെത്തി. അത് 30 മിനിറ്റില്‍ കൂടുതല്‍ ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ സംസാരശേഷി കൈവരിക്കുന്നതില്‍ 49 ശതമാനം പിറകിലാണെന്നും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button