മുംബൈ: ചികിത്സിക്കുന്ന ഡോക്ടര്‍മാരേയും ആശുപത്രിയെയും അധിക്ഷേപിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയ ഇമാന് അഹമ്മദിന്റെ സഹോദരി മാപ്പ് പറയണമെന്ന ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ. ഈ ആവശ്യവുമായി ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇമാന്റെ സഹോദരി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന ബിജെപി നേതാവ് ഷൈന എന്‍ സിയും രംഗത്തെത്തിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതുപോലെ ഇമാന്റെ ചികിത്സയില്‍ പുരോഗതിയുണ്ടെന്ന് യുവതിയെ സന്ദര്‍ശിച്ച ശേഷം ഷൈന എന്‍ സി പറഞ്ഞു. മാപ്പുപറയണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണ്. ഇമാനെ ഡോക്ടര്‍ മുസാഫലും മറ്റ് ഹോസ്പിറ്റല്‍ അധികൃതരും മികച്ച രീതിയിലാണ് പരിചരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സൈമയുടെ പരാമര്‍ശം ഡോക്ടര്‍മാരേയോ ഹോസ്പിറ്റല്‍ അതോറിറ്റിയേയോ മാത്രമല്ല, മഹാരാഷ്ട്ര ഗവണ്മെന്റിനെ ആകെ അധിക്ഷേപിക്കുന്ന വിധത്തിലുള്ളതാണെന്നും സൈമ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡോക്ടര്‍ മുസാഫലിനേയും ഇമാന്റെ ചികിത്സയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഡോക്ടര്‍ അപര്‍ണ ഭാസ്കറേയും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിളിപ്പിച്ചു. സൈമ മാപ്പ് പറയണമെന്ന ആവശ്യമാണ് ഇരുവരും ഗവര്‍ണര്‍ക്ക് മുന്നില്‍ ഉന്നയിച്ചത്.
Post Your Comments