ശ്രീനഗര്‍•രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കി. നിയന്ത്രണരേഖയില്‍ കൃഷ്ണ ഘട്ടി സെക്ടറില്‍ ആണ് സംഭവം.
പട്രോളില്‍ ആയിരുന്ന സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക് സൈന്യത്തിന്റെ നടപടി പട്ടാളത്തിന് യോജിക്കാത്തതാണെന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാന് സൈന്യം നടത്തിയ കൃത്യത്തിന് തക്കതായ മറുപടി നല്‍കുമെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷം, ജമ്മു കശ്മീരില്‍ കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ ഒരു ഇന്ത്യന്‍ ജവാനെ സമാനമായി പാക്കിസ്ഥാന് കൊലപ്പെടുത്തിയിരുന്നു.
Post Your Comments