NewsIndia

യോഗി സർക്കാരിന്റേത് അനുകരണീയമായ മാതൃക; ഡൽഹിയിലും യോഗി സ്റ്റൈൽ പിന്തുടരാനൊരുങ്ങി ആം ആദ്‌മി പാർട്ടി

ന്യൂഡൽഹി: ഡൽഹിയിലും യോഗി സ്റ്റൈൽ പിന്തുടരാനൊരുങ്ങി ആം ആദ്‌മി പാർട്ടി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒഴിവു ദിവസങ്ങള്‍ വെട്ടിക്കുറച്ചതിനു പിന്നാലെ ഡൽഹിയിലും അതെ രീതി പിന്തുടരുകയാണ്. പ്രമുഖരായവരുടെ ജന്മദിനവും ചരമദിനവുമാണ് അവധി ദിവസങ്ങളില്‍ നിന്ന് ഒഴിവാക്കുക. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് നല്ല തുടക്കമാണ് നടത്തിയതെന്നും യു.പി സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ പിന്തുടരാനും ഉള്‍ക്കൊള്ളാനും എപ്പോഴും സര്‍ക്കാർ തയ്യാറാണെന്നും സിസോദിയ വ്യക്തമാക്കി. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും സിസോദിയ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button