Latest NewsIndia

രണ്ട് വയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; കാരണം വിചിത്രം

ബീഹാര്‍ : രണ്ട് വയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തോടിനരികില്‍ ഉപേക്ഷിച്ചു. പൂര്‍ണിയ ജില്ലയിലെ ബെലാവാടന്‍ സ്വദേശി മങ്കല്‍ ശര്‍മ്മ (35) ആണ് ഉറങ്ങുന്നതിനിടെ മകന്‍ ആദര്‍ശ് കുമാറിനെ കൊലപ്പെടുത്തിയത്. ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണമാണ് വിചിത്രം. ഉറങ്ങുമ്പോള്‍ കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് സുലേഖ ദേവിയുടെ പരാതിയില്‍ ബന്‍മാങ്കി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പ്രതിക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടായതായി ദേവി പോലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായും വിദഗ്ദ്ധ പോസ്റ്റ് മോര്‍ട്ടം നടത്തിയതായും എസ് പി നിഷാന്ത് കുമാര്‍ വ്യക്തമാക്കി.രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ശര്‍മ്മയ്ക്ക് മകന്റെ കരച്ചില്‍ ശല്യമായതായി പോലീസ് പറഞ്ഞു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതായതോടെ പ്രതിയുടെ ക്ഷമ നശിച്ചെന്നും കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കി. അല്‍പ സമയം കഴിഞ്ഞ് ദേവി കുഞ്ഞിനെ അന്വേഷിച്ചെങ്കിലും പ്രതി കൃത്യമായി ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് സംശയം തോന്നിയ ഭാര്യ സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചതോടെയാണ് തോടിനരികില്‍ കിടക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button