ഷാര്‍ജ:200 വര്‍ഷം പഴക്കമുള്ള മരം സംരഷിക്കാന്‍ റോഡ് മാറ്റി പണിതു മാതൃകയായി ഷാര്‍ജ അധികാരികള്‍. 200 വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്ന മരത്തെ സ്ഥലവാസികൾ ആദരവോടെയാണ് കാണുന്നത്.ഷാര്‍ജയുടെ തുറമുഖ ജനവാസ മേഖലയായ അല്‍ ഹംറിയയില്‍ ആണ് ഈ ഗ്രാഫ് മരം ഉള്ളത്.
ഹംറിയയില്‍ എത്തുന്ന ദേശാടന പക്ഷികളുടെ സ്ഥിരം താവളമായ ഈ മുത്തശ്ശി മരത്തെ ആണ് സ്ഥലവാസികൾ അടയാളമായി പറയാറുള്ളത്. ഈ മരം ഏതു ചൂടിലും തണലും നൽകുന്നുണ്ട്.എന്നാൽ ഗതാഗത വികസനത്തിനായുള്ള രൂപരേഖയിൽ ഈ മരവും ഉൾപ്പെട്ടു.മരം മുറിച്ചു മാറ്റിയാലേ റോഡ് നിർമ്മാണം സാധ്യമാകൂ എന്ന നിലയിലായിരുന്നു കാര്യങ്ങൾ.
എന്നാൽ ജനവാസമേഖലയിലുള്ള ഈ മരം മുറിക്കാൻ നഗരസഭ തയ്യാറായില്ല. ഗതാഗത വിഭാഗവുമായുള്ള ചർച്ചയ്ക്ക് ശേഷം മരത്തെ ഒഴിവാക്കി റോഡിന്റ രൂപരേഖ തയ്യാറാക്കിയപ്പോൾ ജനവാസ മേഖലയിൽ നിന്നും റോഡ് കുറച്ച് അകന്നെങ്കിലും മുത്തശ്ശി മരം രക്ഷപെട്ട ആശ്വാസത്തിലാണ് പ്രദേശ വാസികൾ.
Post Your Comments