തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ വിമര്‍ശനം. ബിജെപി കോര്‍ കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിലായിരുന്നു കുമ്മനത്തിന് വിമര്‍ശനം നേരിട്ടത്.
സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതുമുതലുള്ള ഓരോ നീക്കങ്ങളും വിമര്‍ശന വിധേയമായി. അതേസമയം, മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപി നേതാക്കളില്‍ ഭിന്നതയുണ്ടായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍, നേതാക്കളില്‍ ഭിന്നതയില്ലെന്ന് കുമ്മനം പ്രതികരിച്ചു.
മലപ്പുറത്ത് ബിജെപിക്ക് വോട്ടു കൂടിയിട്ടുണ്ട്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേട്ടം വര്‍ഗീയ ദ്രുവീകരണത്തിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments