ന്യൂഡല്‍ഹി: മെട്രോ സ്‌റ്റേഷനിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയിലെ തിരക്കേറിയ നഗരത്തിലെ രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. പരസ്യമായിട്ടാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഡിഎംആര്‍സിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. യാത്രക്കാരന്‍ തന്റെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടതോടെ വൈറലായി. സംഭവം ശ്രദ്ധയില്‍പെട്ടതോടെ പരസ്യം നീക്കം ചെയ്തതാണ് മെട്രോ അധികൃതര്‍ അറിയിച്ചു.
മൂന്നുവര്‍ഷം മുന്‍പും ഇതേ സംഭവം ഉണ്ടായിരുന്നു. ഒരു ടേപ്പ് കൊണ്ടുമാത്രം മറച്ച നഗ്നയായ യുവതിയുടെ പരസ്യ ചിത്രമാണ് 2014ല്‍ വിവാദമായത്. രാജീവ്ചൗക്ക്, കാശ്മീരി ഗേറ്റ് തുടങ്ങിയ മെട്രോ സ്‌റ്റേഷനുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടിരുന്നു.
Post Your Comments