Latest NewsGulf

പെട്രോള്‍ കുടിച്ചതിനുശേഷം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു

ഷാര്‍ജ: 32 കാരനായ യുവാവ് പെട്രോള്‍ കുടിച്ചതിനുശേഷം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഷാര്‍ജ പോലീസാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 9.30 ആണ് സംഭവം നടന്നത്. പോലീസെത്തി ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അല്‍ ദയ്ദ് ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കിടക്കുകയാണ് യുവാവ്. പെട്രോള്‍ കുടിച്ചതും പുക ശ്വസിച്ചതുമാണ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങാന്‍ കാരണമായതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല.

എല്ലാ കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും സംശയമുണ്ട്. ഇത് ഇയാളുടെ രണ്ടാമത്തെ ആത്മഹത്യ ശ്രമമാണ്. ആദ്യം ഉയര്‍ന്ന കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button